കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ലോറിയിടിച്ച് ഓട്ടോറിക്ഷ തകര്‍ന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലും മറ്റൊരാളെ മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ പരുക്ക് കൂടുതല്‍ ഗുരുതരമാണെന്നാണ് വിവരം.