പൊയിനാച്ചി: ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന തെക്കില്‍ പറമ്പ ഗവ യു.പി. സ്‌കൂളിലെ 86-87 ബാച്ച് 32 വര്‍ഷത്തിന് ശേഷം സ്‌കൂളില്‍ ഒത്തുകൂടി. 32 വര്‍ഷത്തിന് മുമ്പ് ഏഴാം ക്ലാസ് പഠനം പൂര്‍ത്തികരിച്ച 50 പേരാണ് അക്ഷരമുറ്റത്തെ ഒത്തുചേരലിന്റെ ഭാഗമായത്. പഴയ കൂട്ടുകാരെ പരസ്പരം തിരിച്ചറിയുന്നതിന് പലരും പ്രയാസപ്പെട്ടു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ടി.സി. ദാമോദരന്‍ മാസ്റ്റര്‍, മുന്‍ അധ്യാപകരായ കുഞ്ഞമ്പു, മോഹനന്‍, അധ്യാപികമാരായ സരസ്വതി, കമലാക്ഷി എന്നിവരെ ശതാബ്ദി ആഘോഷ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ എ.ജെ. പ്രദീപ് ചന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കൂട്ടായ്മയുടെ ചെയര്‍മാന്‍ രാജന്‍ കെ. പൊയ്‌നാച്ചി അധ്യക്ഷത വഹിച്ചു. രാഘവന്‍ വലിയവീട്, അനില്‍കുമാര്‍ കെ.ടി., സുരേഷ് പള്ളത്തിങ്കാല്‍, ബിന്ദു സുശീല്‍, ബേബി തമ്പാന്‍, രാഗിണി പ്രസംഗിച്ചു.