കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് ബോധവല്‍ക്കരണ പരിപാടിയുടെ ഒപ്പുശേഖരണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടത്തി.
കാസര്‍കോട് എസ്.ഐ പി.നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ മധു കാരക്കടവത്ത്, പ്രവീണ്‍കുമാര്‍ എച്ച്.ആര്‍, പൊതുപ്രവര്‍ത്തകനായ കൂക്കള്‍ ബാലകൃഷ്ണന്‍, ഹര്‍ഷാദ് പൊവ്വല്‍, ഹക്കീം പ്രിന്‍സ്, നാസര്‍ സംബന്ധിച്ചു.