കാസര്‍കോട്: ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരുള്‍പ്പടെയുള്ള ജനപ്രധിനിധികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പതിനാല് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. വിരമിക്കുന്ന ജീവനക്കാര്‍ വെറും കയ്യോടെ പിരിഞ്ഞ് പോകേണ്ടി വരുന്നു. 1986ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോടിന് സമ്മാനിച്ച, പ്രതിവര്‍ഷം അഞ്ച് കോടി രൂപ ലാഭമുണ്ടാക്കിയിരുന്ന സ്ഥാപനം തകര്‍ച്ചയിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപനം കയ്യൊഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കൈമാറ്റത്തിനുള്ള അന്തിമാനുമതി നല്‍കിയിട്ടില്ല.49 ശതമാനം ഓഹരികളുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ട് രണ്ടര വര്‍ഷമായി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതി നോക്ക് കുത്തിയായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഡയരക്ടര്‍ ബോര്‍ഡിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയും തിരിഞ്ഞ് നോക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ കല്ലായി, കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എ മാരായ എം.സി.ഖമറുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ ഭാരവാഹികളായ എം.എസ്. മുഹമ്മദ്കുഞ്ഞി, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി ബഷീര്‍, ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, കെ.എം. ശംസുദ്ധീന്‍ ഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, എ.ബി. ശാഫി, എല്‍. എ മഹമൂദ് ഹാജി, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, സി. മുഹമ്മദ് കുഞ്ഞി, യു.എച്ച്. അബ്ദുല്‍ റഹ്മാന്‍, എം.ബി. യൂസുഫ്, യൂസുഫ് ഹേരൂര്‍, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, റഫീഖ് കോട്ടപ്പുറം, എ.സി. അത്താഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ഷാഫി ഹാജി, കെ.പി. മുഹമ്മദ് അഷറഫ്, എ. അഹമ്മദ് ഹാജി, സി.എ. അബ്ദുല്ല കുഞ്ഞി, എ.പി. ഉമ്മര്‍, എം.അബ്ദുല്ല മുഗു, ഹാഷിം ബംബ്രാണി, ആയിഷത്ത് താഹിറ, പി.പി. നസീമ ടീച്ചര്‍, ഖാദര്‍ ചെങ്കള പ്രസംഗിച്ചു.