ബദിയടുക്ക: പത്താംതരം വിദ്യാത്ഥിനിയെ സ്‌കൂളില്‍ നിന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഞ്ചത്തടുക്കയിലെ രവിതേജ(32)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയുടെ പരാതിയില്‍ രവിതേജക്കെതിരെ കവിഞ്ഞ ദിവസം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ജനുവരി 10ന് ഉച്ചയ്ക്ക് ഭക്ഷണത്തിനായി ക്ലാസ് വിട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപിച്ച രവിതേജ വിദ്യാര്‍ത്ഥിനിയുടെ അഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് സമീപത്തെ വിജനമായ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോകുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് രവിതേജ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.