കാസര്‍കോട്: മികച്ച ഡോക്ടര്‍ക്കുള്ള കേരള മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന അവാര്‍ഡ് ഡോ.ആമിന മുണ്ടോളിന് കൊല്ലം രവിസ് ഹോട്ടലില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സമ്മാനിച്ചു.
കാസര്‍കോട് ജില്ലാ ടി.ബി. ഓഫീസറാണ് ഡോ. ആമിന. മാരകമായ ടി.ബി. ഉല്‍മൂലനം ചെയ്യാനുള്ള സര്‍ക്കാരിന്റെ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തി കൊണ്ടിരിക്കുന്ന നൂതനമായ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ് ഡോക്ടര്‍ ആമിനക്കുള്ള ഈ സംസ്ഥാന പുരസ്‌കാരം. ജനമനസ്സുകളില്‍ ടി.ബിയെ കുറിച്ചും അവ വ്യാപിക്കാതെ നോക്കാനുള്ള മുന്‍ കരുതലിനെക്കുറിച്ചും വിവിധ ചികിത്സാ രീതികളെക്കുറിച്ചുംഅവബോധമുണ്ടാക്കാന്‍ ഡോ. ആമിനക്ക് സാധിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി തൂവാല വിപ്ലവം നടപ്പാക്കിയത് ഡോ.ആമിനയുടെ നേതൃത്വത്തിലാണ്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ സഹപാഠിയായിരുന്ന പ്രശസ്ത കായിക താരം പി.ടി. ഉഷയെ പങ്കെടുപ്പിച്ച് കാസര്‍കോട്ട് നടത്തിയ കൂട്ടയോട്ടം സംസ്ഥാന തലത്തില്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എഞ്ചിനീയറും ഫോട്ടോഗ്രാഫറുമായ അബ്ദുല്‍ഖാദര്‍ മുണ്ടോളിന്റെ ഭാര്യയാണ്. മകന്‍ സുബിന്‍ മുണ്ടോള്‍ അടുത്തിടെ പൂനെ അന്താരാഷ്ട്ര ഡിസൈന്‍ ഫെസ്റ്റിവെലില്‍ പുരസ്‌കാരം നേടിയിരുന്നു.