പുത്തിഗെ: രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിച്ച് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് മഹല്ലുകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പറഞ്ഞു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14-ാം ഉറൂസ് മുബാറകിന്റെ മുന്നോടിയായി മുഹിമ്മാത്തില്‍ നടന്ന മഹല്ല് നേതൃ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് പി.എസ്. ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു.