ആലംപാടി: ‘ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം നിലനിര്‍ത്തുക’ എന്ന മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ആലംമ്പാടി ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ സംഗമം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. മുബാരിസ് എ.എം സ്വാഗതം പറഞ്ഞു.
പുതിയ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നടത്തി.
എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ഇബ്രാഹിം പള്ളങ്കോട്, അംബുജാക്ഷന്‍ പ്രഭാഷണം നടത്തി.
മൂസാ ബി. ചെര്‍ക്കള, പി.ഡി.എ റഹ്മാന്‍, അബ്ദുല്‍റഹ്മാന്‍ കാസി, അമീര്‍ കാസി, അമീദ് മിഹ്‌റാജ്, കെ.എം.സി.സി. ഖാദര്‍ ചെങ്കള, മുഹമ്മദ് കാസി, അബ്ദുല്ല ഗോവ, ഷെരീഫ് മദ്ക്കത്തില്‍, സി.ബി. മുഹമ്മദ്, എം.എം. നൗഷാദ്, ഹാരിസ് ദിടുപ്പ സംസാരിച്ചു. മാഹിന്‍ നന്ദി പറഞ്ഞു.