പൈക്ക: പൈക്കയിലെ പൗരപ്രമുഖനും പ്രവാസിയുമായ പി.എം. അബ്ദുല്‍ റഹ്മാന്‍ ഹാജി (76)അന്തരിച്ചു. ദീര്‍ഘകാലം പൈക്കം ജമാഅത്ത്, ദുബായ് പൈക്ക ജമാഅത്ത്, പൈക്കം മണവാട്ടി മഖാം എന്നീ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബിഫാത്തിമ. മക്കള്‍: പി.എം. ഹമീദ് (ദുബായ്), ഹാജിറ, സുബൈദ, സൈനബ, ഖദീജ. മരുമക്കള്‍: അഹ്മ്മദ് തായലങ്ങാടി, മാഹിന്‍ ചേരൂര്‍, ബഷീര്‍ ചൂരി, സലാം പള്ളം, നജ്മ നായന്മാര്‍മൂല. സഹോദരങ്ങള്‍: പരേതനായ അന്തുപ്പ ഹാജി കുഞ്ഞിപ്പാറ, മുഹമ്മദ് കാനത്തിന്‍പുറം, ആയിഷാബി, ഇബ്രാഹിം സീമാന്‍, ഖദീജ, ബീഫാത്തിമ. മയ്യത്ത് പൈക്ക ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.