കാഞ്ഞങ്ങാട്: സി .പി .എം നിയന്ത്രണത്തിലുള്ള വായനശാല തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഡി .വൈ .എഫ് .ഐ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സി .പി. എം നിയന്ത്രണത്തിലുള്ള കുറുന്തൂര്‍ സംഘചേതന വായനശാലയും ബോര്‍ഡും സമീപത്ത് സ്ഥാപിച്ച സ്തൂപവും സി .പി. എമ്മിന്റെയും ഡി. വൈ. എഫ് .ഐയുടെയും കൊടിമരങ്ങളുമാണ് നശിപ്പിച്ചത്.വായനശാല പ്രസിഡണ്ട് കെ അനില്‍ കുമാറിന്റെ പരാതിയില്‍ ബി. ജെ. പി പ്രവര്‍ത്തകരായ രാജന്‍, സച്ചിന്‍, സുമേഷ്, സുരേഷ്, ഉണ്ണിരാജന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.