പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന്റെ പുനഃപ്രതിഷ്ഠ ഇന്ന് നടക്കും. ബാലാലയത്തിലേക്ക് താല്‍ക്കാലികമായി മാറ്റപ്പെട്ട ബിംബത്തില്‍ നിന്ന് തന്ത്രമന്ത്രാധ്യാത്മിക ശുദ്ധികളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ചൈതന്യം കലശകുംഭത്തിലേക്ക് ആവാഹിച്ച ശേഷം ബാലബിംബം ഇന്നലെ ഉച്ചയ്ക്ക് ശേഷം കടലില്‍ നിമജ്ജനം ചെയ്തു. പയ്യാവൂര്‍ മാധവന്‍ ആധ്യാത്മിക പ്രഭാഷണവും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതി ഭജനാലാപനവും നടത്തി. ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങള്‍ക്ക് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വക അന്നദാനമൊരുക്കും. വൈകിട്ട് ആറിന് നിത്യനൈമിത്യാദികളുടെ പുനര്‍ നിശ്ചയം ഭദ്രദീപ പ്രതിഷ്ഠയും പ്രാസാദത്തിന് അകത്ത് കവാട ബന്ധന പൂജയും നടക്കും. 6.30ന് തിരുവക്കോളി തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര സമിതിയുടെ ഭജന. ശനിയാഴ്ച്ച ബ്രഹ്മകലശോത്സവം സമാപിക്കും.