ബദിയടുക്ക: അംഗണ്‍വാടി കുട്ടികള്‍ക്കുള്ള പോഷകാഹാരവുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ് ഡ്രൈവറെ അക്രമിച്ചു.
മല്ലം ചാട്ടപ്പാടിയിലെ രാജേഷ് ആണ് അക്രമത്തിനിരയായത്. രാജേഷിനെ പരിക്കുകളോടെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ അംഗണ്‍വാടികളിലേക്ക് പോഷകാഹാരം കൊണ്ട് പോകുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് രാജേഷ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നീര്‍ച്ചാലിലെ അംഗണ്‍വാടിയില്‍ വിതരണം ചെയ്യാന്‍ പോഷകാഹാരം കൊണ്ടു പോകുകയായിരുന്ന വാന്‍ അംഗണ്‍വാടിക്ക് സമീപമെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ കുറുകെ നിര്‍ത്തുകയും അതില്‍ നിന്നിറങ്ങിയ മൂന്നുപേര്‍ രാജേഷിനെ വാനില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. ഒരാള്‍ കാറില്‍ തന്നെ ഇരിക്കുകയാണുണ്ടായത്.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം കാറില്‍ രക്ഷപ്പെട്ടു. അടിയേറ്റ് രാജേഷിന്റെ താഴത്തെ നിരയിലെ പല്ലുകള്‍ ഇളകിയ നിലയിലാണ്.
മൂക്കിനും ക്ഷതമേറ്റു. സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ രാജേഷ് പൊലീസിന് കൈമാറിയിട്ടുണ്ട്.