കാസർകോട്: കേരളത്തെ ശ്വാസം മുട്ടിച്ച് കർണാടക.അതിർത്തിയിൽ മണ്ണിട്ട് വാഹനയാത്ര തടസപ്പെടുത്തിയത് പരിഹരിച്ചില്ല. അതിർത്തിയിൽ കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നത് നിരവധി ചരക്ക് ലോറികൾ. പച്ചക്കറി അരി, മറ്റു ധാന്യങ്ങളുമായി എത്തിയ ലോറികൾ മൂന്ന് ദിവസമായി കർണാടക- കേരള അതിർത്തികളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആവശ്യമായ വെള്ളവും ഭക്ഷണവുമില്ലാതെ ഡ്രൈവർമാർ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറികൾ ദിവസങ്ങൾ കഴിഞ്ഞാൽ നശിക്കും. നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് അധികൃതർ ആവർത്തിച്ച് പറയുമ്പോഴും ജില്ലയിൽ ക്ഷാമം നേരിട്ട് തുടങ്ങി. പല സാധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. മൽസ്യവിപണന കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇറച്ചി വിപണിയും നിഴ് ചലമാണ്. ഒരാഴ്ച്ച മുമ്പ് കാസർകോട് കോഴിമുട്ടയുടെ വില മൂന്നര രൂപയുണ്ടായിടത്ത് ശനിയാഴ്ച്ച ഒരു രൂപ കൂടി. വരും ദിവസങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യം വില വർധിക്കാൻ ഇടയാക്കും.