ടുറിന്‍: ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും കിരീടം നിലനിര്‍ത്തി യുവന്റസ്. സാംഡോറിയയുമായുള്ള മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് യുവന്റസ് ജയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സാംഡോറിയയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു യുവന്റസിന്റെ ജയം. 36 കളികളില്‍ നിന്ന് 83 പോയിന്റ് ആണ് സമ്പാദ്യം. രണ്ട് കളികള്‍ ബാക്കിയുണ്ട്. കഴിഞ്ഞ നാല് സീസണുകളിലും 90 പോയന്റ് കടത്തിയ യുവന്റസ് ഇപ്രാവശ്യം അതിന് സാധിച്ചില്ല.
മത്സരം 45 പിന്നിടുന്നതിന് തൊട്ടുമുമ്പാണ് യുവന്റസ് ആദ്യഗോള്‍ നേടിയത്. യുവന്റസിന് കിട്ടിയ ഫ്രീ കിക്ക് എടുക്കാന്‍ യാനിക്ക് തയ്യാറായി. പതിവുപോലെ ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രിസ്റ്റ്യാനോ റോണോള്‍ഡോയും ബോക്‌സില്‍ തയ്യാറായി നിന്നു. റോണോയെ തടയാന്‍ പ്രതിരോധനിരയും. എന്നാല്‍ പൊടുന്നനെ പ്രതിരോധത്തെ കബളിപ്പിച്ച് പിന്നിലേക്ക് ഓടിവന്ന റൊണോക്ക് യാനിക്കിന്റെ കിടിലന്‍ പാസ്.. പ്രതിരോധം അലര്‍ട്ട് ആകുന്നതിന് മുമ്പെ തന്നെ പന്ത് വലയിലെത്തി. രണ്ടാം പകുതിയില്‍
67ാം മിനുട്ടില്‍ ഫെഡറികോ ബെര്‍ണാഡ്ഷിലൂടെ യുവന്റസ് രണ്ടാം ഗോളും നേടി. 77ാം മിനുട്ടില്‍ സംപ്‌ഡോറിയ താരത്തിന് ചുവപ്പ് കാര്‍ഡും കിട്ടി. മത്സരത്തിന്റെ അവസാനം യുവന്റസിന് കിട്ടിയ പെനാള്‍ട്ടി റൊണാള്‍ഡോ കളഞ്ഞുകുളിക്കുയും ചെയ്തു.
Juventus claim ninth successive Serie A title with win over Sampdoria