ദീര്‍ഘ കാലം പ്രവാസി ആയിരുന്ന യു.എം. മുഹമ്മദ് കുഞ്ഞി ഉറുമി ഈ ലോകത്തോട് യാത്ര പറഞ്ഞു. ഉറുമി എന്ന നാട്ടിലെ പലരുമായും സൗഹൃദ ബന്ധമുണ്ടെങ്കിലും ഗള്‍ഫില്‍ വെച്ച് സൗഹൃദം സ്ഥാപിച്ച അപൂര്‍വ സുഹൃത്തുക്കളില്‍ ഒരാളാണ്, ദുബായിലെ മുര്‍ഷിദ് ബസാറിലുള്ളവര്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും സ്‌നേഹപൂര്‍വം ‘ഉറുമി’ എന്ന് വിളിക്കുന്ന യു.എം. മുഹമ്മദ് കുഞ്ഞി. ആരെയും ആകര്‍ഷിക്കുന്ന ആ പുഞ്ചിരിയില്‍ തെല്ലുപോലും കാപട്യമില്ലായിരുന്നുവെന്നത് അദ്ദേഹം പ്രവാസലോകം വിട്ടതിനു ശേഷം അദ്ദേഹത്തെ അന്വേഷിച്ചിരുന്ന പല രാജ്യക്കാരുടെ മുഖങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ്. മുഗുവിലെ സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പ്രതിപാദിക്കാം. മുന്‍ കാലങ്ങളില്‍ വിസിറ്റ് വിസയില്‍ ദുബായിലെത്തുന്ന മുഗുവിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നത് വരെ ഒരത്താണിയായിരുന്നൂ പരേതനായ കോട്ട പുഞ്ച അബ്ബാസ്ച്ചയും യു.എം. മുഹമ്മദ് കുഞ്ഞിയും. തന്നെ സമീപിക്കുന്ന ഏതൊരാള്‍ക്കും കൈയ്യഴിഞ്ഞു സഹായിക്കുക എന്നതും മുഹിമ്മാത്തിന്റെ ആവശ്യത്തിനായി തന്നാല്‍ കഴിയുന്ന സഹായം ചെയ്യലും അദ്ദേഹത്തിന്റെ കരുണയുടെ മറ്റൊരു ഉദാഹരണമാണ്. മറ്റുള്ളവര്‍ക്ക് തണല്‍ നല്‍കുന്നതില്‍ ഗ്രൂപ്പോ രാഷ്ട്രീയമോ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.
സത്യസന്ധനും നല്ലൊരു മനുഷ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹം. പരേതനായ എം.എം.കെ. ഉറുമി കഴിഞ്ഞാല്‍ പ്രവാസലോകത്ത് ഉറുമി എന്ന സ്ഥല നാമത്തില്‍ അറിയപ്പെട്ട മറ്റൊരാള്‍ യു.എം. മുഹമ്മദ് കുഞ്ഞിയാണ്. കോവിഡ്-19 മൂലം കര്‍ണാടകയിലെ ഹുബ്ലിയില്‍ വെച്ച് മരണപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് പോലും കുടുംബക്കാര്‍ക്കോ നാട്ടുകാര്‍ക്കോ കാണാന്‍ പറ്റിയില്ല എന്നത് ഒരിക്കലും മറക്കാന്‍ പറ്റാത്ത തീരാ വേദനയാണ്.
യു.എം. മുഹമ്മദ് കുഞ്ഞിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിനും നാട്ടുക്കാര്‍ക്കുമുണ്ടായ അഗാധമായ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. പരേതന് അല്ലാഹു പൊറുത്ത് കൊടുക്കട്ടേ, ഖബറിടം വിശാലമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…