ദുബായ്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബുല്ലയുടെ സ്മരണാര്‍ത്ഥം ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം ദുബായിയുടെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സമാഹരിച്ച് നല്‍കി.
ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം നല്‍കിയ രക്ത ദാതാക്കള്‍ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷന്‍ ഇന്‍ ചാര്‍ജ് അന്‍വര്‍ വയനാട് ദുബായ് കെ.എം.സി.സി ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍ വളണ്ടിയര്‍ സേവനം ചെയ്ത ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ വളണ്ടിയര്‍ അംഗങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ വേങ്ങര, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഹീസ് തലശേരി, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യാപ്പാടി, അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, യൂസഫ് മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, ഷാജഹാന്‍ കാഞ്ഞങ്ങാട്, സിദ്ദീഖ് ചൗക്കി, ഷുഹൈല്‍ കോപ്പ, മന്‍സൂര്‍ മര്‍ത്യാ, സിയാബ് തെരുവത്ത് തുടങ്ങിയവര്‍ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫസല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു. ഡോണര്‍ കാര്‍ഡ് കൈപ്പറ്റാനുള്ളവര്‍ ദുബായി അല്‍ ബറാഹ കെ.എം.സി.സി ഓഫീസില്‍ നിന്നും കൈപ്പറ്റാവുന്നതാണെന്ന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി അറിയിച്ചു.