മെക്കയെ ഉമ്മുല്‍ ഖുറ എന്നാണ് അറബിയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭാഷാന്തരം ചെയ്താല്‍ നഗരങ്ങളുടെ മാതാവ് എന്നോ ദേശങ്ങളുടെ മാതാവ് എന്നോ പറയാം. ഇതില്‍ മാതാവ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ അര്‍ത്ഥവ്യാപ്തി വിപുലമാവാം. കാരണം മാതാവിനെ നിര്‍വചിക്കാന്‍ നൂറു നാവ് പോരാ. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഒരു കടലാണ് മാതാവ്. മാതാവ് എത്ര കണ്ട് പ്രിയപ്പെട്ടതാണോ അത്ര കണ്ട് പ്രിയപ്പെട്ടതാണ് മുസ്ലിങ്ങള്‍ക്ക് മെക്ക എന്ന പുണ്യ നഗരം. ഭൂമധ്യ രേഖ കടന്നു പോവുന്നത് മെക്കയിലൂടെയാണ്. സ്വാഭാവികമായും മെക്ക ഭൂമിയുടെ നടുവിലാണെന്ന് പറയാം. ആ മെക്കയിലെ ക്യൂബിക് ആകൃതിയിലുള്ള കഅ്ബ എന്ന് വിളിക്കുന്ന ദേവാലയത്തിന് അഭിമുഖമായി മനസ്സിനെയും ശരീരത്തെയും നിര്‍ത്തിയാണ് മുസ്ലിങ്ങള്‍ അഞ്ചു നേരവും പ്രാര്‍ത്ഥിക്കുന്നത്. 34 തവണയെങ്കിലും മുഖം കുനിയുമ്പോള്‍ മക്കയും കഅ്ബയുമാണ് കേന്ദ്ര ബിന്ദു. സമയ വ്യത്യാസം അനുസരിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും മക്കക്ക് ചുറ്റുമായി അണി നിരക്കുകയാണ്. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് പോലുള്ള നിത്യസംഭവമാണിത്. 24 മണിക്കൂറും ഏഴ് ഭൂഖണ്ഡങ്ങളിലും ഈ പ്രക്രിയ തുടരുന്നു. സ്വാഭാവികമായും ലോകത്തിലെ നാലിലൊരു ഭാഗമാളുകള്‍ ഫോക്കസ് ചെയ്യുന്ന, മെക്ക നഗരമെന്ന കേന്ദ്ര ബിന്ദുവിലേക്കുള്ള യാത്രയാണ് ഹജ്ജ്. ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്ന്. ഒരു മുസ്ലിം തന്റെ ആയുസ്സിന്റെ കാലയളവില്‍ ചെയ്ത് തീര്‍ക്കാനായി കൊണ്ട് നടക്കുന്ന മോഹവും ഹജ്ജ് തന്നെ! അത് കൊണ്ട് തന്നെ ഹിജ്‌റ കലണ്ടറിലെ ഹജ്ജ് മാസത്തില്‍ ലോകത്തിന്റെ എല്ലാ പാതകളും മക്കയില്‍ അവസാനിക്കുന്നു. മനുഷ്യര്‍ ഉറുമ്പിന്‍ കൂട്ടം പോലെയാണ് മക്കയുടെ മടിത്തട്ടില്‍ ചുരുങ്ങിപ്പോവുന്നത്. ആളുകളുടെ, തീര്‍ത്ഥാടകരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമാവുന്ന ഇത്തരമൊരു സംഗമം ലോകത്ത് മറ്റൊരിടത്തും നടക്കുന്നില്ല. ഈ ഭാഗ്യം മറ്റൊരു നാടിനും നഗരത്തിനും അവകാശപ്പെടാനാവാതെ മക്കക്ക് മാത്രം സ്വന്തമാണ്.
ലോകത്തിലെ രണ്ടാമത്തെ മതത്തിന്റെ തുടക്കം ഉറങ്ങിക്കിടക്കുന്നത് മക്കയിലും സമീപത്തുമായതിനാല്‍ മെക്ക ഒരു ചരിത്ര നഗരമാണ്. ചരിത്രത്തെ ചികയുന്നവര്‍ക്ക് മക്കയോടു താല്‍പര്യമായിരുന്നു. അങ്ങനെയാവാം മക്കയും ഹജ്ജും സാഹിത്യത്തിലും ഇടം കണ്ടെത്തിയത്. മൈക്കള്‍ വൂള്‍ഫ് എന്ന ഇംഗ്ലീഷ് സാഹിത്യകാരന് പത്ത് നൂറ്റാ ണ്ടുകളുടെ ഹജ്ജിന്റെ ചരിത്രത്തെ കുറിച്ചെഴുതാന്‍ പ്രേരകമായത് അതാവാം. കവി യും പ്രസാധകനുമായിരുന്ന വൂള്‍ഫ് 1993ലാണ് ‘ദഹജ്ജ്’എന്ന പുസ്തകമെഴുതിയത്. ഹജ്ജിന്റെ ചടങ്ങില്‍ പങ്കെടുത്ത് എന്താണ് ഹജ്ജ് എന്നത് ഉള്‍ക്കൊണ്ടത് കൊണ്ടാവാം 1997ല്‍ വൂള്‍ഫ് എഴുതിയ ‘ദ തൗസന്റ് റോഡ്‌സ് ടു മെക്ക’ എന്ന പുസ്തകം ബെസ്റ്റ് സെല്ലര്‍ ആയി മാറി. സമാനമായി സഞ്ചാര സാഹിത്യത്തില്‍ ഏ റ്റവും മുന്നില്‍ നില്‍ക്കുന്ന മറ്റോരു പുസ്തകമാണ് റോഡ് ടു മെക്ക (മെക്കയിലേക്കുള്ള പാത).
ഹങ്കറിക്കാരനായ ലിയോണാട് വെയ്സ്സ് എന്ന സഞ്ചാരി മുഹമ്മദ് അസദായി അറിയപ്പെട്ട ഈ പുസ്തകത്തിന്റെ അ വതരണ രീതി അസാധാരണമാണ്. പുസ്തകം വായിക്കുമ്പോള്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത അസദിനൊപ്പം നമുക്കും ഒരു സഹയാത്രികനായി തുടരാം. കാലത്തിന്റെ കുത്തൊഴുക്കില്‍ ഹജ്ജിന് അതിന്റേതായ തനിമ നഷ്ടപ്പെട്ടതായി രണ്ടു പുസ്തക ങ്ങളും സൂചിപ്പിക്കുന്നുണ്ട്! ഹജ്ജ് എത്ര മാത്രം പ്രിയപ്പെട്ടതും ആത്മാര്‍ത്ഥതയുള്ളതും മുന്നൊരുക്കം നടത്തിയതും ആണെന്ന് മൈക്കല്‍ വൂള്‍ഫ് ഒരു മൊറോക്കൊക്കാരനെ ഉദാഹരിച്ച് പറയുന്നുണ്ട്. കാല്‍ നടയായിട്ടാണ് അയാള്‍ മക്കയിലെത്തുന്നത്. ടയര്‍ മുറിച്ച് പാകപ്പെടുത്തിയ ചെരുപ്പ് കാലില്‍കോര്‍ത്ത്! ചെലവിനുള്ള വക കണ്ടെത്താന്‍ അയാള്‍ യാത്രക്കിടയില്‍ കൂലിവേല ചെയ്താണ് ഹജ്ജിന്റെ നഗരത്തിലെത്തിയത്! മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാതയില്‍ പറയുന്നതിങ്ങനെ:
‘ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞ് മൂടിയ പാമീര്‍ കുന്നുകളുടെയും ബോസ് പറസിന്റെയും (ഇസ്താംബൂളിലെ ബോസ്പറസ് പാലം) അറബിക്കടലിന്റെയും ഇടയില്‍ കിടക്കുന്ന ഏതാണ്ടെല്ലാ രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാന്‍ ചിലവാക്കിയ ഉദ്വേഗജനകമായ വര്‍ഷങ്ങളുടെ കഥയാണിത്.
1932 ലെ വേനല്‍ കാലത്ത് എന്റെ യാത്രക്കിടയില്‍ കണ്ട ആ അറേബിയ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും എണ്ണ കൊണ്ട് വന്ന പ്രവാഹത്തില്‍ ഞെരിഞ്ഞമര്‍ന്നു പോയി. ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം മരുഭൂമിയുടെ ലാളിത്യം എവിടെയോ പോയിപ്പോയി. അമൂല്യമായ ചിലതിനെ ചൊല്ലി യുള്ള വേദനയോടെയാണ് നീണ്ട മണലാരണ്യത്തിലൂടെ ഒട്ടകപുറത്ത് യാത്ര പോയത്…