ചെര്‍ക്കള: മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം ചെര്‍ക്കള വാര്‍ഡ് ലീഗ് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം പട്ട് ളം അബ്ദുല്ല (80) അന്തരിച്ചു. ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജമാഅത്ത് എക്‌സിക്യൂട്ടീവ് മെമ്പര്‍, പൊടിപ്പള്ളം ബിലാല്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മുട്ടത്തോടി സഹകരണ ബാങ്ക് ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. റോഡ് വളപ്പില്‍ കുടുംബാംഗം ഖദീജയാണ് ഭാര്യ. മക്കള്‍: ഹനീഫ് പട് ളം, ഷാഹുല്‍ ഹമീദ് മൗലവി, നജ്മുന്നിസ, നസീറ, റയ്ഹാനത്ത്, റജീല, പവീന. മരുമക്കള്‍: അബ്ദുല്ല എഫ്, മജീദ് മാന്യ, സത്താര്‍ പട് ളം, റഫീഖ് ഉദുമ, നാസര്‍ കുമ്പള, ശുഹൈന മൊഗ്രാല്‍. സഹോദങ്ങള്‍: പരേതനായ കുഞ്ഞഹമ്മദ് പടഌ, അയിഷ, ഖദീജ.