വെളിച്ചം വിതറിയ നഗരവീഥികളിലൂടെ നടന്നുപോകുന്ന രാത്രി കാലങ്ങളില്‍ ഓരോരുത്തരുടെയും മനസ്സില്‍ വലിയൊരു ആഹ്ലാദം ഉണ്ടാവുന്നത് സ്വാഭാവികമാണ്. നമ്മുടെ ഒട്ടുമിക്ക നഗരപ്രദേശങ്ങളും സ്ട്രീറ്റ് ലൈറ്റുകളുടെ ദീപാലംകൃതമായ വളരെ മനോഹരമായ കാഴ്ചകള്‍ കാണാം. സജീവവും സുരക്ഷിതവും സുസ്ഥിരവുമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രൊജക്ടുകള്‍ അത്യന്താപേക്ഷിതമാണ്. പുതിയ സ്ട്രീറ്റ് ലൈറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും നഗരത്തെ മികച്ചതാക്കുന്നതിനുമായി പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിന് പുറമെ ഒരു മെയിന്റനന്‍സ് പ്ലാനും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ശരിയായ നടപടികള്‍ സമയ ബന്ധിതമായി എടുക്കുന്നുവെന്ന് പരിപാലന സമിതി ഉറപ്പാക്കണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോ സര്‍ക്കാരോ ആരംഭിച്ച പദ്ധതികളുടെ നിലനില്‍പ്പും ദീര്‍ഘകാല വിജയവും ഉറപ്പാക്കുന്നതിന് ഒരു പരിപാലന പദ്ധതിയും ആവശ്യമാണ്.
റോഡുകളും നടപ്പാതകളും കൂടാതെ നഗരവികസനത്തിന്റെ പ്രധാന വശമാണ് ലൈറ്റിംഗ്. ഇത് നഗരത്തിന് സുരക്ഷിതവും കുറ്റകൃത്യ രഹിതവും സാമ്പത്തികമായി ലാഭകരവുമായ ഇടങ്ങള്‍ നല്‍കുന്നു. കെട്ടിടങ്ങളും സ്മാരകങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിലൂടെയും വഴികണ്ടെത്തല്‍ മെച്ചപ്പെടുത്തുന്നതിലൂടെയും പ്രവേശന ക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ആശയവിനിമയത്തിനും ഇടപഴകലിനുമായി നഗരത്തില്‍ സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും അവര്‍ രാത്രികാല അന്തരീക്ഷം പ്രസന്നമാക്കുന്നു. നഗരം നടത്തുന്ന മൂലധന ഭാരമേറിയ നിക്ഷേപമായതിനാല്‍ ലൈറ്റിംഗ് ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ലൈറ്റിംഗിനും ലാന്‍ഡ് സ്‌കേപ്പിംഗിനുമായി നന്നായി വികസിപ്പിച്ചതും പരിപാലന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നഗരത്തിന് പ്രധാനമാണ്.
നഗരങ്ങളിലേയും മറ്റും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും പരിപാലനം ചെയ്യുന്നതും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ എല്ലാ സ്ട്രീറ്റ് ലൈറ്റുകളുടെയും കൃത്യമായിട്ടുള്ള പരിപാലനം വളരെ നല്ല രീതിയില്‍ തന്നെ നടത്തിപോവുകയാണ്. പുതിയ വിളക്ക് പോസ്റ്റുകള്‍ക്കായി ഒരു പ്രൊജക്ട് നടപ്പിലാക്കുന്നതിനോ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ മുമ്പ് ഒരു നല്ല പ്ലാന്‍ സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. ഒരു നഗരത്തിനോ ഒരു പ്രദേശത്തിനോ വേണ്ടി തെരുവു വിളക്കുകളില്‍ നിക്ഷേപിക്കുന്നത് നഗരത്തിനായുള്ള ഒരു വലിയ പദ്ധതിയാണ്. പദ്ധതി നന്നായി ആസൂത്രണം ചെയ്യേണ്ടതും സുഗമമായ നടത്തിപ്പിനായി നഗരത്തെ സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകേണ്ടതുമാണ്.
ഈ അവസരത്തില്‍ സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവര്‍ത്തന പരിപാലനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നമ്മളൊന്ന് ഓര്‍ക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ഒന്നാമത് സ്ട്രീറ്റ് ലൈറ്റുകളൊക്കെ ആവശ്യസമയത്ത് മാത്രമേ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്ട്രീറ്റ് ലൈറ്റുകളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ രീതിയില്‍ സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം മാത്രമേ ലൈറ്റുകള്‍ ഓണ്‍ ചെയ്യാവൂ. അതേ രീതിയില്‍ സൂര്യോദയത്തിനു അരമണിക്കൂര്‍ മുമ്പ് സ്ട്രീറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്. സ്ട്രീറ്റ് ലൈറ്റുകളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ഊര്‍ജ്ജക്ഷമതയും കാര്യക്ഷമതയും ഉള്ള സ്ട്രീറ്റ് ലൈറ്റുകള്‍ ഉപയോഗിക്കുകയും കാലഹരണം ചെയ്യപ്പെട്ടിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ നല്ലതാണ്. ഒരു ദീര്‍ഘകാല പദ്ധതിയും വലിയ ബജറ്റും ഉണ്ടെങ്കില്‍ നഗരത്തിന് എല്‍.ഇ.ഡി ലൈറ്റുകളും പരിഗണിക്കാം. പല നഗരങ്ങളും ഉയര്‍ന്ന മര്‍ദ്ദമുള്ള സോഡിയം സ്ട്രീറ്റ് ലൈറ്റുകള്‍, എല്‍.ഇ.ഡി കളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഇത് കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് കൂടുതല്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നതും കൂടുതല്‍ വിശ്വസനീയവുമാണ്. കാലഹരണപ്പെട്ട നിയന്ത്രണ രീതികള്‍ മാഗ്‌നറ്റിക് കോണ്‍ടാക്ടറുകളും സോളിഡ് സ്റ്റേറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നതിലൂടെ സിസ്റ്റം കണ്‍ട്രോളര്‍ നവീകരിക്കുന്നതും നഗരത്തിന് പരിഗണിക്കാം.
മൂന്നാമതായി സ്ട്രീറ്റ് ലൈറ്റുകള്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ ഉപയോഗിക്കുന്നതിലൂടെ കൃത്യസമയത്തുതന്നെ സ്ട്രീറ്റ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യാനായി സാധിക്കും. ഇത്തരത്തിലുള്ള ഓട്ടോമാറ്റിക്ക് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ പകല്‍ സമയത്ത് ലൈറ്റുകള്‍ കത്തികിടക്കുന്നതും അസമയത്ത് ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് ഒഴിവാക്കാനും സാധിക്കും. ഇതിലൂടെ വലിയതോതില്‍ ഊര്‍ജ്ജ നഷ്ടം കുറക്കാനും സാധിക്കുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ഇനത്തിലുള്ള ചെലവും കാര്യമായി തന്നെ കുറക്കാന്‍ കഴിയും. പൊതുവെ മറ്റ് കാര്യക്ഷമത കുറവുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റി എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റിലേക്ക് മാറിയപ്പോള്‍ വല്‍തോതില്‍ വൈദ്യുതി ചെലവ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
സ്ട്രീറ്റ് ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഇലക്ട്രിസിറ്റി ജീവനക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും കൂടിയാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ ഒരു മണിക്കൂര്‍ പോലും ആവശ്യമില്ലാതെ കത്തിക്കിടക്കുന്നത് ഒഴിവാക്കുകയാണെങ്കില്‍ ഉണ്ടാവുന്ന വൈദ്യുതി ലാഭം അല്ലെങ്കില്‍ വൈദ്യുതി നഷ്ടത്തില്‍ ഉണ്ടാകുന്ന കുറവ് ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന വലിയ വിപത്ത് നമുക്കെല്ലാവര്‍ക്കും അറിയാവുന്നപോലെ പ്രകൃതി ദുരന്തങ്ങള്‍ ആണ്. ഇവ എന്തുമാത്രം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രകൃതി ദുരന്തങ്ങള്‍ക്കൊക്കെ പ്രധാനപ്പെട്ട കാരണം പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്ന ആഗോളതാപനം ആണ്. ആഗോളതാപനത്തിന് പ്രധാനപ്പെട്ട കാരണം അമിതമായ ഊര്‍ജ്ജ ഉപയോഗം തന്നെയാണ്. ഇത്തരത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജം എന്തു മാത്രം കുറക്കാനായി സാധിക്കുമോ അത്രയും ആഗോള താപനത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം കൂടിയാണ്. ചെറിയ ഒരുകാര്യമാണെങ്കിലും ഈ സമൂഹത്തിലെ എല്ലാ ജനങ്ങളും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുക.
കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അധികവും ഖനിജ ഇന്ധന ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളാണ്. ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ആഗോളതാപനത്തിന് (ഗ്ലോബല്‍ വാമിംഗ്)കാരണമാകുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ഓസോണ്‍ എന്നിവയുടെ അധിക സാന്ദ്രത ഉണ്ടാകുന്ന ഹരിത ഗൃഹപ്രഭാവമാണ് (ഗ്രീന്‍ ഹൗസ് എഫക്ട്) ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം. മനുഷ്യന്റെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഹരിത ഗൃഹ വാതകങ്ങള്‍ വലിയ തോതില്‍ അന്തരീക്ഷത്തില്‍ കുമിഞ്ഞു കൂടുന്നതാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണം. പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെയും വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം, വന നശീകരണം, ആധുനിക ഊര്‍ജ്ജ ഉപയോഗ രീതികള്‍ എന്നിവയിലൂടെയും ഹരിത ഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു.