കാഞ്ഞങ്ങാട്: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 396-ാം റാങ്ക് നേടി ബങ്കളത്തെ സി. ഷഹീന്‍. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഷഹീന്‍ ബങ്കളം എ.എം. നിവാസില്‍ ഖാദറിന്റെയും സമീറയുടെയും മകനാണ്. രണ്ടാമത്തെ ശ്രമത്തിലാണ് 396-ാം റാങ്കോടെ സിവില്‍ സര്‍വീസ് കൈപ്പിടിയില്‍ ഒതുക്കിയത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയാണ്. സഹോദരി: ഷഹാന. പിതാവ് ഖാദര്‍ കാസര്‍കോട് സൈനിക ക്ഷേമ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കാണ്.