കാസര്‍കോട്: ജില്ലയ്ക്ക് നേരിയ ആശ്വാസദിനമായി ഞായറാഴ്ച. കോവിഡ് രോഗം ബാധിച്ചവരേക്കാള്‍ ഇരട്ടിയിലേറെയാണ് രോഗമുക്തി. 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 116 പേര്‍ക്ക് ഞായറാഴ്ച രോഗം ഭേദമായി. രോഗം ബാധിച്ചവരില്‍ ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:-
മീഞ്ച ഒന്ന്
ചെറുവത്തൂര്‍എട്ട്
ചെമ്മനാട് അഞ്ച്
ഉദുമഒന്ന്
ബേഡഡുക്കഒന്ന്
മടിക്കൈനാല്
കാഞ്ഞങ്ങാട് നാല്
അജാനൂര്‍ മൂന്ന്
പള്ളിക്കരരണ്ട്
കിനാനൂര്‍ കരിന്തളംഒന്ന്
പിലിക്കോട്‌രണ്ട്
വെസ്റ്റ് എളേരി രണ്ട്
ബളാല്‍ ഒന്ന്
കുറ്റിക്കോല്‍ ഒന്ന്
ബദിയഡുക്ക ഒന്ന്
കുമ്പളഒന്ന്
പുത്തിഗെമൂന്ന്
മുളിയാര്‍ഒന്ന്
ചെങ്കളഒന്ന്
കാസര്‍കോട്10
കരിവള്ളൂര്‍ ഒന്ന്
പയ്യന്നൂര്‍ ഒന്ന്
കാങ്കോല്‍ ഒന്ന്
രോഗം ഭേദമായവര്‍
കാസര്‍കോട് നഗരസഭയിലെ 30 പേര്‍, കുമ്പളയിലെ 20 പേര്‍, കാറഡുക്കയിലെ 14 പേര്‍ ചെമ്മനാട്ടിലെ 12 പേര്‍, കും ടാജെയിലെ 9 പേര്‍, ഉദുമയിലെ 8 പേര്‍, പുത്തി ഗൈയിലെ നാല് പേര്‍, ചെങ്കള, കള്ളാര്‍, ബദിയടുക്കയിലെ 3 പേര്‍ വീതം, മൊഗ്രാല്‍പുത്തൂര്‍, ബെള്ളുര്‍, മധൂരിലെ 2 പേര്‍ വീതം പുല്ലൂര്‍പെരിയ, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, പളളിക്കര ഒന്ന് വീതം പേര്‍ എന്നിങ്ങനെ 116 പേരാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഞായറാഴ്ച രോവിമുക്തരായത്.
56 Positive and 116 Negative cases reported in Kasaragod on Sunday