കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസം എംപിക്കും ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. എംപിയുടെ ഫലം നെഗറ്റീവായെങ്കിലും ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
സമ്പര്‍ക്കത്തിലൂടയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ എംപിയുടെ ഓഫീസ് പത്തുദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല. എംപിയുടെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുമെന്ന് എംപി പറഞ്ഞു.
Covid positive for Rajmohan Unnithan MP’s driver; MP Office closed for 10 days