സീതാംഗോളി: എ വിമന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ പവര്‍മെന്റും (അവേക്ക്) പീപ്പിള്‍സ് ഫൗണ്ടേഷനും കൈകോര്‍ത്ത് കുമ്പള സീതാംഗോളിയില്‍ വീട് നിര്‍മ്മിച്ച് നല്‍കി. ചുരുങ്ങിയകാലം കൊണ്ട് ജില്ലയിലെ വനിതാമുന്നേറ്റത്തില്‍ കരുത്ത് തെളിയിച്ച അവേക്ക് രോഗം കൊണ്ട് പ്രയാസം അനുഭവിക്കുന്ന കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പീപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കുഞ്ഞു സഹലയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കണ്ണിന്ന് കാഴ്ച നഷ്ടപ്പെട്ട അബ്ദുല്‍ ഹമീദ് എന്ന യുവാവാണ് സഹലയുടെ പിതാവ്. രണ്ടാം വയസ്സില്‍ ഒരു കണ്ണിന് കാന്‍സര്‍ ബാധിച്ച് സഹലയുടെ വലത് കണ്ണ് നഷ്ടപ്പെട്ടു.
മുഗുറോഡില്‍ പുതുതായി പണി കഴിപ്പിച്ച വീടിന്റെ താക്കോല്‍ കാസര്‍കോട് ഹസനത്തുല്‍ ജാരിയ ഖത്തീബ് അത്തീഖുര്‍ റഹ്മാന്‍ ഫൈസി അബ്ദുല്‍ ഹമീദിന് കൈമാറി. അവേക്ക് ജില്ലാ പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ, മറിയംബി സലാഹുദ്ദീന്‍, ഷഹനാസ് നിസാര്‍, ശംഷാദ് നാസര്‍, സക്കീന അക്ബര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. അബ്ദുല്ലക്കുഞ്ഞി, ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് കുമ്പള, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് ഇസ്മായീല്‍ മാസ്റ്റര്‍, കുമ്പള മദ്ജിദുന്നൂര്‍ പ്രസിഡണ്ട് അഡ്വ. എം.സി.എം. അക്ബര്‍, എഞ്ചിനിയര്‍ സ്വലാഹുദ്ദീന്‍, അബ്ദുല്‍റഹ്മാന്‍ ഊജംപദവ് തുടങ്ങിയവര്‍ സംബന്ധിച്ചു.