കാസര്‍കോട്: കേരള ഷോപ്‌സ് ആന്‍്ഡ കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും കോഴ്‌സുകളില്‍ ചേര്‍ന്ന മേല്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാവുന്നതാണ്,
അപേക്ഷ ഫോറവും വിശദ വിവരങ്ങളും peedika.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, അസി. ലേബര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 30.9.2020 നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍
KS&CEWWFB, സാന്റല്‍ സിറ്റി ബില്‍ഡിങ്, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് 04994 255110, 9747 931 567, 960 505 6348.
Application invited for scholarship