മൊഗ്രാല്‍: തകര്‍ന്നു തരിപ്പണമായി കിടക്കുന്ന പെര്‍വാഡ് – കാസര്‍കോട് ദേശീയപാതയുടെ ശോചനീയാവസ്ഥക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ വേറിട്ട പ്രതിഷേധവുമായി ദേശീയവേദി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 74ാം വാര്‍ഷികത്തില്‍ പ്രയാസമില്ലാതെ സഞ്ചരിക്കാനുള്ള കാസര്‍കോട് ജില്ലക്കാരുടെ സ്വാതന്ത്ര്യം അധികൃതര്‍ നിഷേധിക്കുകയാണെന്നാരോപിച്ച് ദേശീയപാതയിലെ കുഴിയില്‍ അടുപ്പ് കൂട്ടി പായസം വെച്ചുവിളമ്പിയാണ് ദേശീയവേദി പ്രവര്‍ത്തകര്‍ വേറിട്ട പ്രധിഷേധം അറിയിച്ചത്.
പ്രസിഡന്റ് മുഹമ്മദ് അബ്‌കോ, ഭാരവാഹികളായ എം എം റഹ്മാന്‍, ടി കെ ജാഫര്‍, എം എ മൂസ, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍, ഗള്‍ഫ് കമ്മിറ്റി പ്രതിനിധികളായ കെ കെ അബ്ദുല്ല കുഞ്ഞി സുലൈമാന്‍, കെ എം മുനീര്‍ (അല്‍മുതകമല്‍), പി വി അന്‍വര്‍, എ എം സിദ്ദീഖ് റഹ്മാന്‍, അഷ്‌റഫ് പെര്‍വാഡ്, മുഹമ്മദ് സ്മാര്‍ട്ട്, മനാഫ് എല്‍ ടി, ടി എ ജലാല്‍, അബ്ദുല്‍ റഹ്മാന്‍ നാങ്കി, മുഹമ്മദ് മൊഗ്രാല്‍, സിദ്ദീഖ് സ്‌ട്രൈക്ക്, ഇബ്രാഹിം മീലാദ് നഗര്‍, ബഷീര്‍ ഓട്ടോ, വാഹിദ്, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.
Gutters in NH; Desheeya Vedi protested