അബൂദാബി: സാമൂഹ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് സ്വദേശിക്ക് യു.എ.ഇ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ആദരം.
അബുദാബി സ്പിന്നീസില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളമായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി മുഹമ്മദ് കുഞ്ഞിക്കാണ് യു.എ.ഇയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ എമിറേറ്റ്‌സ് റെഡ്ക്രസന്റ് അബുദാബിയിലെ ആസ്ഥാനത്ത് വെച്ച് ആദരിച്ചത്.
റെഡ് ക്രസന്റ് മോധാവി സാലം അല്‍ സുവൈദിയാണ് ഉപഹാരം നല്‍കിയത്. ശൈഖ് അലി അഹമ്മദ്, ശൈലി അലി ഇസ്സ സ്വഹാദി ഉള്‍പ്പെടെ ഉന്നതര്‍ പങ്കെടുത്തു.
കോവിഡ് കാലത്തടക്കം നൂറ് കണക്കിന്ന് ആളുകള്‍ക്ക് മുഹമ്മദ് കുഞ്ഞിയുടെ സേവനം ലഭിച്ചിരുന്നു. സജീവ കെ.എം. സി.സി പ്രവര്‍ത്തകന്‍ കൂടിയാണ്. കാല്‍ നൂറ്റാണ്ട് കാലത്തോളമായി നാട്ടിലും ഗള്‍ഫിലും നിശബ്ദ കാരുണ്യ, സേവന പ്രവര്‍ത്തനം നടത്തുന്ന മുഹമ്മദ് കുഞ്ഞിക്ക് അബുദാബി പോലീസില്‍ നിന്നടക്കം നിരവധി അംഗീകാരങ്ങള്‍ മുമ്പും ലഭിച്ചിട്ടുണ്ട്.
പടന്നക്കാട് സ്വദേശി പി.സി മൊയ്തുവിന്റെയും ആസ്യയുടെയും മകനാണ്. യു.വി സബീതയാണ് ഭാര്യ. നിഹാസ്, നിഹാല, നാസി, നൂറ എന്നിവര്‍ മക്കളാണ്.