കാസര്‍കോട്: ജില്ലയില്‍ ഇതുവരെയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം കടന്നു.ഇന്ന് 118 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4094 ആയി.ഇവരില്‍ 2980 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1083 പേരാണ്.
ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇന്ന് രോഗവിമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പള്ളിക്കര പഞ്ചായത്തില്‍ നിന്നുള്ളവരാണ് (13 പേര്‍).കാഞ്ഞങ്ങാട് നിന്ന് ഏഴു പേര്‍, മധൂരില്‍ നിന്ന് രണ്ട് പേര്‍, മീഞ്ചയില്‍ നിന്ന് ഒരാള്‍,മഞ്ചേശ്വരത്ത് നിന്ന് അഞ്ചു പേര്‍, പള്ളിക്കരയില്‍ നിന്ന് 13 പേര്‍,തൃക്കരിപ്പൂരില്‍ നിന്ന് എട്ടു പേര്‍, കാസര്‍കോട് നിന്ന് ഒന്‍പത് പേര്‍,ഉദുമയില്‍ നിന്ന് നാല് പേര്‍, ബദിയടുക്കയില്‍ നിന്ന് ഒരാള്‍,ചെമ്മനാട് നിന്ന് അഞ്ചുപേര്‍,അജാനൂരില്‍ നിന്ന് നാല് പേര്‍, മടിക്കൈയില്‍ നിന്ന് നാല് പേര്‍, നീലേശ്വരത്ത് നിന്ന് മൂന്ന് പേര്‍, പൈവളിഗെയില്‍ നിന്ന് രണ്ട് പേര്‍, ചെറുവത്തൂരില്‍ നിന്ന് 12 പേര്‍, പിലിക്കോട് നിന്ന് ഒരാള്‍,കയ്യൂര്‍-ചീമേനിയില്‍ നിന്ന് നാലു പേര്‍,കുമ്പടാജെയില്‍ നിന്ന് ഒരാള്‍, കരിവെള്ളൂര്‍-പെരളത്ത് നിന്ന്( കണ്ണൂര്‍ ജില്ല ) ഒരാള്‍, വലിയപറമ്പയില്‍ നിന്ന് മൂന്ന് പേര്‍,പുല്ലൂര്‍-പെരിയയില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാറഡുക്ക-2
കാസര്‍കോട്-14
മധൂര്‍-5
പുല്ലൂര്‍പെരിയ- 1
ബദിയഡുക്ക- 1
ചെങ്കള- 3
ചെറുവത്തൂര്‍-11
ദേലംപാടി- 4
ഈസ്റ്റ് എളേരി-1
മൊഗ്രാല്‍പുത്തൂര്‍-1
ചെമ്മാനാട്-3
എന്‍മകജെ-1
കിനാനൂര്‍ കരിന്തളം-1
നീലേശ്വരം-20
തൃക്കരിപ്പൂര്‍-8
പിലിക്കോട്-3
കയ്യൂര്‍ ചീമേനി-1
കരിവെള്ളൂര്‍-1
കാഞ്ഞങ്ങാട്-3
അജാനൂര്‍-6
പടന്ന-3
മടിക്കൈ-9
വിയപറമ്പ- 2
കുമ്പള-4
ബെള്ളൂര്‍-2
പുത്തിഗെ-2
കോടോംബേളൂര്‍-1
മംഗല്‍പാടി-5