ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 60,000 രൂപയോളം കവര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്റെ ദിവ്യശ്രീ മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ചട്ടഞ്ചാലിലെ മറ്റൊരു മെഡിക്കല്‍ ഷോപ്പില്‍ കവര്‍ച്ചാശ്രമവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജോയിന്റ് സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മെഡിക്കല്‍ ഷോപ്പിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എന്നാല്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചട്ടഞ്ചാലില്‍ വൈകുന്നേരം ആറ് മണിക്കാണ് കടകള്‍ അടക്കാറുള്ളത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മറ്റ് കടകളെ പോലെ മെഡിക്കല്‍ ഷോപ്പുകളും അടച്ചിരുന്നു. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.