ചെങ്കള: കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ അനധികൃതനിയമനമെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്‍ബിഎസ് പ്രിന്‍സിപ്പാളെ രണ്ട് മണിക്കൂറോളം ഉപരോധിച്ചു. യോഗ്യത മാനദണ്ഡങ്ങള്‍ മറികടന്ന് സിപിഎം സഹയാത്രികനായ മുന്‍ എംഎല്‍എയുടെ പേര്‍സണല്‍ അസിസ്റ്റന്റും സഹകരണ വകുപ്പ് മുന്‍ അസിസ്റ്റന്റ് രജിസ്ട്രാറുമായ വ്യക്തിക്ക് 45,000 രൂപ ശമ്പളത്തില്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമനം നല്‍കിയെന്നാണ് ആക്ഷേപം.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. പിന്നീട് ആദൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇസ്മായില്‍ ചിത്താരി, സ്വരാജ് കാനത്തൂര്‍, ഉനൈസ് ബേഡകം, ബ്ലോക്ക് പ്രസിഡന്റുമാരായ അനൂപ് കല്ല്യോട്ട്, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, രാഹുല്‍ രാംനഗര്‍, സിറാജ് ദേലംപാടി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍, ഗിജീഷ് മുണ്ടകൈ, ഉദ്ദേശ് ചെര്‍ക്കള, വരുണ്‍ പിലിക്കോട്, ശ്രീജിത്ത് കോടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Youth congress blocked LBS Engineering college Principal