മേല്‍പ്പറമ്പ്: ഫാഷന്‍ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചക്കിടെ പി.ആര്‍.ഒയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുസ്ലിംലീഗ് ജില്ലാട്രഷറര്‍ മാഹിന്‍ഹാജിയടക്കം 10 പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഫാഷന്‍ഗോള്‍ഡ് പി.ആര്‍.ഒ ടി.കെ മുസ്തഫ(50)യുടെ പരാതിയിലാണ് കേസ്. മുസ്തഫ ചെറുവത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ മാഹിന്‍ഹാജിയുടെ മേല്‍പ്പറമ്പിലുള്ള വീട്ടില്‍ ഫാഷന്‍ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. നിക്ഷേപകരുടെ പ്രതിനിധികളും ജീവനക്കാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജ്വല്ലറിതട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം മാഹിന്‍ഹാജിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ജീവനക്കാരുടെ വീടുള്‍പ്പെടെ ഭൂമിയുടെ ആധാരം കൈമാറണമെന്ന് മധ്യസ്ഥചര്‍ച്ചക്കിടെ ആവശ്യമുയര്‍ന്നു. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ചതാണ് മുസ്തഫക്ക് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു.