അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഖാദര്‍ ബേരിക്ക ഒന്നാം സ്ഥാനവും ഷരീഫ് ഉറുമി രണ്ടാം സ്ഥാനവും ലത്തീഫ് ചിന്നമുഗര്‍ മുന്നാം സ്ഥാനവും നേടി.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ പ്രസിഡണ്ട് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സേഫ്‌ലൈന്‍ എം. ഡി. ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, എം. എം നാസര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ റഹ്മാന്‍ പോവ്വല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇസ്മായില്‍ മുഗ്‌ലി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ നന്ദിയും പറഞ്ഞു. ഹനീഫ പടിഞ്ഞാര്‍മൂല, അനീസ് മാങ്ങാട്, യു.എം. മുജീബ് മൊഗ്രാല്‍, ഹനീഫ് ചള്ളങ്കയം, സുലൈമാന്‍ കാനക്കോഡ്, ഷരീഫ് ഉറുമി, ഉമ്പു ഹാജി പെര്‍ള, അസീസ് കന്തല്‍, ലത്തീഫ് ഇരോഡി, കലന്തര്‍ ഷാ ബന്തിയോട്, സക്കീര്‍ കമ്പാര്‍, സിദ്ദീഖ് ആരിക്കാടി, സവാദ് ബന്തിയോട്, ഹമീദ് മാസ്സിമ്മര്‍, ഒ.കെ. ഇബ്രാഹിം അഡ്ക്ക, ലത്തീഫ് അക്കര, ആസിഫ് ബന്തിയോട്, ലത്തീഫ് ചിന്ന മുഗര്‍, നിസാര്‍ ഹൊസങ്കടി, സൂനൈഫ് പേരാല്‍, റസാഖ് നല്‍ക്ക, ഉമ്പായി ജാറ സംബന്ധിച്ചു.