കാസര്‍കോട്: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഭരണ സമിതി അംഗം പെരുമ്പള തലക്ലായിയിലെ കെ.ചിണ്ടന്‍ നായര്‍ (75) അന്തരിച്ചു. വിമുക്ത ഭടനും നിലവില്‍ പെരുമ്പള കരയോഗം പ്രസിഡണ്ടുമാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുനില്‍ കുമാര്‍, രേണുക. മരുമക്കള്‍: മുകുന്ദന്‍ നമ്പ്യാര്‍, പരേതയായ ബിന്ദു. സഹോദരങ്ങള്‍: അപ്പുക്കുട്ടന്‍ നായര്‍, പരേതനായ ഗോവിന്ദന്‍ നായര്‍.