കാസര്‍കോട്: സ്വര്‍ണവില ശനിയാഴ്ച 80 രൂപ കൂടി വര്‍ധിച്ച് പവന് 38,080 രൂപയായി. ഗ്രാമിന് 4760 രൂപയാണ് വില. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞ് 37,800 രൂപയിലെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച വീണ്ടും 200 രൂപ കൂടി 38,000ത്തില്‍ തന്നെയെത്തുകയായിരുന്നു. ആഭ്യന്തര വിപണിയിലെ വ്യത്യാസമാണ് പ്രാദേശിക വിപണിയിലും പ്രകടമാകുന്നത്.
വില റെക്കോര്‍ഡിലെത്തിയ സമയത്ത് ആളുകള്‍ സ്വര്‍ണം വിറ്റ് ലാഭമെടുക്കല്‍ തുടര്‍ന്നതോടെയാണ് വില വീണ്ടും കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് റെക്കോര്‍ഡ് തുകയായ 42,000 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തില്‍ (ഏപ്രില്‍ ജൂലൈ) കാലയളവില്‍ 81 ശതമാനമാണ് ഇറക്കുമതിയിലെ ഇടിവ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവുണ്ടായി.
Gold Rate today Kasaragod