കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല എം എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആയിസത്ത് ഹസൂറ ബി എ. ചൗക്കി കുന്നില്‍ സ്വദേശിയും എരിയാലിലെ ഹോട്ടല്‍ വ്യാപാരിയുമായ ബി അബ്ബാസിന്റെയും നസിയയുടെയും മകളാണ്.
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഹസൂറ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2013-15 സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥിയാണ്. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നേടിയ ഹസൂറ 2015-2018 വര്‍ഷം ബി.എ മലയാളത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു.
ഹസൂറ എഴുതിയ ‘മാപ്പിളപ്പാട്ടിലെ ദേശീയത – ഉബൈദ് കവിതകളുടെ പഠനം’ എന്ന പുസ്തകം നെഹ്‌റു കോളേജ് സാഹിത്യ വേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടെ യു.ജി.സി നെറ്റ് – ജെ ആര്‍.എഫ് നേടി.
BA Ayishath Hasoora got 1st rank in BA Malayalam at Kerala Central university