ചട്ടഞ്ചാല്‍: കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്കും ജില്ലാ തലത്തില്‍ ഒന്നാം റാങ്കും നേടി നാടിന് അഭിമാനമായി മാറിയ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ ബെന്‍ഡിച്ചാല്‍ യുഎഇ അസോസിയേഷന്‍ അനുമോദിച്ചു. വീട്ടില്‍ നടന്ന ചടങ്ങില്‍ മേല്‍പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ ഉപഹാരം നല്‍കി. അസോസിയേഷന്‍ പ്രസിഡണ്ട് മോയ്തീന്‍ തൈവളപ്പില്‍, മുന്‍ പ്രസിഡണ്ട് ഖാദിര്‍ ബെന്‍ഡിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇബ്രാഹിം സുഹൈല്‍ ഹാരിസിന്റെ നേട്ടം ബെന്‍ഡിച്ചാലിന് അഭിമാനമാണെന്നും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരെ അസോസിയേഷന്‍ എന്നും പിന്തുണക്കുമെന്നും പ്രസിഡന്റ് മൊയ്തീന്‍ തൈവളപ്പില്‍ പറഞ്ഞു.