കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 350 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 18 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്നതായിരുന്നു അബ്ദുള്‍ റഷീദ്.
350 Grams gold seized from Kasaragod native in Kannur Airport