കൊച്ചി: ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന ആരോപണം ടി.വി അനുപമ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നും അനുപമ മൊഴി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പിലാണ് ടി.വി. അനുപമ മൊഴി നല്‍കിയിരിക്കുന്നത്.
സാമൂഹ്യനീതി വകുപ്പായിരുന്നു സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കിയത്. അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്നു ടി.വി അനുപമ.
Customs quizzes T V Anupama IAS over distributing 17,000 kg of dates imported via UAE consulate