കാസര്‍കോട്: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ് (ജെ.ഇ.ഇ) പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ അനുമോദിക്കാന്‍ അപ്‌സര പബ്ലിക്ക് സ്‌കൂളിലെ തന്റെ ഗുരുനാഥയായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ ടീച്ചര്‍ വീട്ടിലെത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉപഹാരം നല്‍കി. കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര, അബൂബക്കര്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.