കുമ്പള: കുമ്പളയില്‍ ഇടിമിന്നലേറ്റ് ആട് ചത്തു. വീടിന് വിള്ളലേല്‍ക്കുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. കുമ്പള ബദ്‌രിയ നഗറിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടാണ് ചത്തത്. വീട്ടിന്റെ പല ഭാഗത്ത് വിള്ളലുണ്ടാവുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.