മേല്‍പറമ്പ്: ഓണ്‍ലൈന്‍ പഠനത്തിലൂടെ മിടുക്കിയായി അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഷംന.
മേല്‍പറമ്പ് കടങ്കോട് എഫ്.ആര്‍ മന്‍സിലില്‍ ഫാത്തിമ്മത്ത് ഷംനയാണ് 35 ദിവസത്തിനുള്ളില്‍ 628 ക്ലാസ്സുകളില്‍ പങ്കെടുത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഒതുങ്ങി കഴിയുന്ന സമയങ്ങളില്‍ വിവിധ ഫോറിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എം.ഇ.എസ് ഐമറ്റ് കൊച്ചി മാറന്‍പള്ളി കോളേജ് വഴിയാണ് പഠനം നടത്തിയത്.
സഅദിയ്യ കോളേജില്‍ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ ഷംന ഇപ്പോള്‍ കൊച്ചിയില്‍ എം.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഒരു ദിവസം 18 മണിക്കൂര്‍ കഷ്ടിച്ച് പഠിക്കും. ഒപ്പം എം.ബി എ ക്ലാസ്സുകളിലും പങ്കെടുക്കും. വിവിധ ഫോറിന്‍ യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്ത് 35 ദിവസത്തിനുള്ളില്‍ 628 സര്‍ട്ടിഫിക്കറ്റാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി യു.ആര്‍.എഫില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.