കാഞ്ഞങ്ങാട്: നീലേശ്വരം കരുവാച്ചേരി വളവില്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ കോണ്‍ക്രീറ്റ് കട്ടയില്‍ തട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. ബേഡഡുക്ക താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃശ്ശൂര്‍ സ്വദേശി പോള്‍ ബ്രിട്ടോ (49) ആണ് മരിച്ചത്. ഇതേ ആസ്പത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ബിന്ദു, ബിന്ദുവിന്റെ അമ്മ, രണ്ടു കുട്ടികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട്ടെ പ്രദീപ് എന്നിവര്‍ക്കും പരിക്കേറ്റു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തില്‍ നിര്‍മ്മാണത്തിന് ഭാഗമായി കൂട്ടിയിട്ട് സാധനസാമഗ്രികളിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.