പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കു മീലാദാഘോഷത്തിന് പ്രഖ്യാപനമായി.
ഈ മാസം 17 വിളംബര ദിനമായി ആചരിക്കും. 18 മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്യല്‍, മൗലീദ് സദസ്സുകള്‍, തബറുക് വിതരണം, ബുര്‍ദ ആസ്വാദനം തുടങ്ങിയവയും നടക്കും. ഓണ്‍ലൈന്‍ സംവിധനത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് പരിപാടികള്‍ എത്തിക്കും.
മദ്ഹുര്‍റസൂല്‍ പരിപാടികളുടെ പ്രഖ്യാപനം മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി നിര്‍വ്വഹിച്ചു. സംഗമം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടരി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഹാജി അമീര്‍ അലി ചൂരി, ഉമര്‍ സഖാഫി കരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം അഹ്‌സനി, കബീര്‍ ഹിമമി സംബന്ധിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.