കാസര്‍കോട്: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരണപ്പെട്ടു. തായല്‍ നായന്‍മാര്‍മൂല സ്വദേശിനിയും ആദൂരിലെ ഹനീഫ(സൗദി)യുടെ ഭാര്യയുമായ സമീറ (36)യാണ് ശനിയാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ച് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.
പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു. ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. സുലൈമാന്‍ ഹാജി-സഫിയ ദമ്പതികളുടെ മകളാണ്. മകള്‍: സഹ്ബ. സഹോദരങ്ങള്‍: ഷബീര്‍, തന്‍വീര്‍, ജുനൈദ്, ഫാത്തിമ, പരേതനായ തസ്‌രീഫ്. ഖബറടക്കം തായല്‍ നായന്‍മാര്‍മൂല ജുമാ മസ്ജിദ് അങ്കണത്തില്‍.
Pregnent woman dies on Covid19