കാസര്‍കോട്: പരേതനായ നെല്ലിക്കുന്ന് കൊട്ടാരന്‍ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കല്‍ കെ.ബി. സൈനബയുടെയും മകന്‍ എന്‍. എം. അലി കുഞ്ഞി കോട്ട് (80)അന്തരിച്ചു. പഴയകാല വോളിബോള്‍ താരമായിരുന്നു. ഭാര്യ: സുഹ്‌റാബി. മക്കള്‍: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കള്‍: ശബാന, മഹ്മൂദ്. സഹോദരങ്ങള്‍: പരേതരായ റുഖ്യാബി (ബെല്‍ഗാം), പരേതനായ കുഞ്ഞാമു, അബൂബക്കര്‍, ഖൈറുന്നിസ, ഉമ്മര്‍, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ. മയ്യത്ത് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ അത് പള്ളി അങ്കണത്തില്‍ ഖബറടക്കി.