വിദ്യാനഗര്‍: റെയില്‍വെ ചീഫ് ട്രാവലിങ്ങ് ടിക്കറ്റ് ഇസ്‌പെക്ടറായിരുന്ന പരേതനായ കെ.വി. ഗോവിന്ദന്‍ നായരുടെ ഭാര്യ വി.ജാനകി അമ്മ(86)അന്തരിച്ചു. ദീര്‍ഘകാലം കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലായിരുന്നു താമസം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. റിട്ട. ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാനഗര്‍ ചിന്മയ കോളനി ശ്രീരാഗത്തില്‍ പ്രൊഫ.വി.ഗോപിനാഥന്റെ അമ്മയാണ്. മറ്റു മക്കള്‍: വി.ചന്ദ്രിക(റിട്ട.കെല്‍ട്രോണ്‍ സൂപ്പര്‍വൈസര്‍, തിരുവനന്തപുരം), വി. നളിനി(എറണാകുളം), വി.ഇന്ദിര(പയ്യന്നൂര്‍), വി.ശോഭന(സാമൂഹ്യപ്രവര്‍ത്തക, തിരുവനന്തപുരം), വി.ശ്യാമള(ചെറുവത്തൂര്‍), വി.സുധാമണി(പയ്യന്നൂര്‍). മരുമക്കള്‍: പ്രൊഫ കെ.ശ്രീമതി ഗോപിനാഥ്(റിട്ട.പ്രിന്‍സിപ്പല്‍,കാസര്‍കോട് ഗവ.കോളേജ്), കെ.പി. ഗോപാലന്‍ (ഐ.എസ്.ആര്‍.ഒ റിട്ട: എന്‍ജിനീയര്‍, തിരുവനന്തപുരം), എം.കണ്ണന്‍ (കോര്‍പ്പറഷന്‍ ബാങ്ക് മാനേജര്‍, എറണാകുളം), ടി. വിജയന്‍ (റിട്ട.അധ്യാപകന്‍, നിത്യാനന്ദ പോളിടെക്‌നിക് കാഞ്ഞങ്ങാട്), പി.രാജന്‍ (റിട്ട.ടെലികോം എന്‍ജിനീയര്‍, ചെറുവത്തൂര്‍) വി.വിനോദ് കുമാര്‍.