കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണം ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ രണ്ടു മാസത്തേക്കാണ് അന്വേഷണം തടഞ്ഞിരിക്കുന്നത്. അതേസമയം സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചുവെന്ന കുറ്റം ചുമത്തിയാണ് സി.ബി.ഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
Kerala High Court stays CBI probe in Life Mission