വാഷിങ്ടണ്‍: കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് മൂന്നുവയസുകാരന് ദാരുണമരണം. വാഷിങ്ടണിലാണ് സംഭവം. ജെയിംസ് കെന്നെത്ത് എന്ന കുട്ടിയാണ് മരിച്ചത്. ടേബിളിന്റെ ഡ്രോയറില്‍ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസുകാരന്‍ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഉടനെ വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് കുട്ടിയെ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളില്‍ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോണ്‍ കോളുകള്‍ ലഭിക്കുമ്പോള്‍ എത്രയും വേഗം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നാലും ജീവന്‍ രക്ഷിക്കുകയെന്നത് അസാധ്യമാണെന്നാണ് വാഷിങ്ടണ്‍ കൗണ്ടി ഡെപ്യൂട്ടി ഷാനന്‍ വൈല്‍ഡ് പറയുന്നത്. അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളില്‍ തോക്കുകള്‍ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും അധികൃതര്‍ പറയുന്നു.
Little boy, 3, kills himself with weapon ‘he found in bedroom drawer’