കാസര്‍കോട്ട് 3 മാസത്തിനിടെ 140 കോവിഡ് മരണങ്ങള്‍; സംസ്ഥാനത്തെ ആകെ മരണത്തിന്റെ 13 ശതമാനം; ആശങ്ക ഇരട്ടിക്കുന്നുകാസര്‍കോട്: ജില്ലയില്‍ കോവിഡ് മരണസംഖ്യ കുത്തനെ ഉയരുന്നതായി ജില്ലാതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 140 കോവിഡ് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ്.
പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും രോഗബാധ വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി. യുവജനങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകരുന്നത്. കോവിഡ് മരണസംഖ്യ ഉയരുന്നതിനെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
140 Covid deaths reported within 3 months in Kasaragod