ഉദുമ: കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ഉദ്ഘാടനമടക്കം കഴിഞ്ഞ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആസ്പത്രി പ്രവര്‍ത്തന സജ്ജമാക്കാത്തത് സര്‍ക്കാര്‍ രോഗികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. എത്രയും പെട്ടന്ന് ആസ്പത്രി പ്രവര്‍ത്തന സജ്ജമാക്കി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് ആഷിഫ് മാളികെ തെക്കില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയതു. ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, ഖാദര്‍ ആലൂര്‍, ഹാരിസ് അങ്കക്കളരി, ശംസീര്‍ മൂലടുക്കം, ആഷിക് റഹ് മാന്‍, നശാത് പരവനടുക്കം, സിറാജ് മഠത്തില്‍, ശുഹൈബ് പള്ളങ്കോട്, ഖാരിഹ് റഹ് മാന്‍ കല്ലിങ്കാല്‍, ജസാറുദ്ധീന്‍ പള്ളങ്കോട് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം.ബി ഷാനവാസ് സ്വാഗതം പറഞ്ഞു.
TATA Covid hospital: Youth League against State Govt.