മുംബൈ: മഹാരാഷ്ട്രയില്‍ നാല് കുട്ടികളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ബോര്‍ഖെഡ ഗ്രാമത്തിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. മധ്യപദേശ് സ്വദേശികളായ മെഹ്താബ്-റുമാലി ഭിലാല ദമ്പതികളുടെ മക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജാല്‍ഗാവില്‍ ഫാമുകളില്‍ ജോലി ചെയ്യുന്നവരാണ് ദമ്പതികള്‍.
വെള്ളിയാഴ്ച ഇരുവരും പതിവ് പോലെ ജോലിക്ക് പോയി. ഫാം ഉടമയായ മുസ്തഫയാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് കൊലപാതകമാണെന്ന് മനസിലായത്. കുട്ടികളുടെ മൃതദേഹത്തിനടുത്ത് രക്തത്തില്‍ കുതിര്‍ന്ന കോടാലി പൊലീസുകാര്‍ പിന്നീട് കണ്ടെത്തി.
സെയ്ത(12), റൌള്‍ (11), അനില്‍(8), സുമന്‍(3) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേരെയും ഒരു കോടാലി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Four children murdered with ax in Jalgaon, dead bodies found in field